ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെ വീട്ടിൽ കറൻറ് ഇല്ലായിരുന്നു. ഫോണിന്റെ ബാറ്ററി തീരാറായ ത് കാരണം സോഷ്യൽ മീഡിയയിൽ നിന്നൊരു ബ്രേക്ക് എടുത്തു.
വീടൊക്കെ ഒന്ന് ഒതുക്കി വൃത്തിയാക്കി. കുറച്ച് പഠിച്ചു. പിന്നെ കിടന്നുറങ്ങി.
രാത്രിയായപ്പോൾ പുറത്ത് പോയി ഭക്ഷണം കഴിച്ചു. തിരിച്ചു വന്നപ്പോൾ കറൻറ് വന്നിട്ടുണ്ട്.
രാത്രി കിടന്നുറങ്ങാൻ പോയപ്പോൾ മുതൽ ഒരു സംശയം. ഇരുട്ടത്ത് ഒരു സ്ത്രീ ശബ്ദം കേൾക്കുന്നുണ്ടോ? .
ഫോൺ ഒന്ന് നോക്കി. ജിപിഎസ് ചേച്ചി ഓണല്ല! ടിവി നോക്കി. ഓണല്ല!ലാപ്ടോപ് അടച്ചു വെച്ചിരിക്കുകയാണ്.
വാട്ട് "ഒലക്കേടെ മൂട്", മാൻ?
വീണ്ടും പുതച്ച് കിടന്നു. ചെവിയിൽ വീണ്ടും എന്തോ ഒരു ശബ്ദം. പരിചയം ഉള്ള മാതിരി ഒരു ശബ്ദം
Annabelle? Carrie? Nun?. ഓർ ഔർ ഓൺ കള്ളിയങ്കാട്ട് നീലി? ഒരു പിടിയും കിട്ടുന്നില്ല.
ഇനി അയ്യപ്പൻ എങ്ങാനും ആരേലും വിട്ടതാണോ? കട്ട ആക്ടിവിസം ആയിരുന്നു വാട്ട്സ്ആപ്പിൽ രണ്ടു ദിവസം, സ്ത്രീകളെ ശബരിമലയിൽ കയറ്റാൻ .
അഗ്നോസ്റ്റിക് തീയസത്തിൽ തുടങ്ങി തീയസത്തിൻ്റെ സങ്കീർണമായ മേഖലകളിലൂടെ സഞ്ചരിച്ച് superstitionൻ്റെ , അന്ധവിശ്വാസത്തിൻ്റെ , ഒരു വല്ലാത്ത സ്ഥിതിയിൽ എത്തി നിൽക്കുകയായിരുന്നു ഞാനപ്പോൾ .
പിന്നെ അർജ്ജുനൻ, ഫാൽഗുണൻ,പാർത്ഥൻ , കിരീടി ഒക്കെ ജപിച്ചു തുടങ്ങി. ചിന്തകൾ കാട് കയറി, അർജുനനെ കുറിച്ചോർത്തു, പിന്നേ പാഞ്ചാലിയെ കുറിച്ചോർത്തു. പിന്നേ രൂപ ഗാംഗുലിയെ കുറിച്ചോർത്തു. അവിടെ നിന്നും ബംഗാളി സിനിമയെ കുറിച്ചും ഋതുപർണോ ഘോഷിനെ കുറിച്ചും "ചിത്രാംഗദ " സിനിമയെ കുറിച്ചും ആലോചിച്ചു. പിന്നേ എപ്പോഴോ നിദ്ര എന്നേ കുറിച്ചോർത്തു. ഞാൻ ഉറങ്ങി പോയി
ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ എല്ലാം മറന്നിരുന്നു. ഗേറ്റ് തുറന്നു കഴിഞ്ഞു പത്രം എടുത്തു തിരിച്ചു വന്നപ്പോൾ വീണ്ടും ആ ശബ്ദം.
"ഷിറ്റ്. ഈ മാങ്ങാത്തൊലി പോയില്ലേ ?"
ഇത് കണ്ടു പിടിച്ചിട്ടേ ഉള്ളൂ എന്ന് വിചാരിച്ചു ഞാൻ പരതി തുടങ്ങി. ഹല്ലേ ! എൻ്റെ വീട്ടിൽ ഒരു സ്ത്രീ ശബ്ദം. അതും ഞാൻ അറിയാതെ.
ഒരു അഞ്ചു പത്തു മിനിറ്റ് എടുത്തു. "സ്ത്രീയെ" പുറത്തു ചാടിക്കാൻ. മോളുടെ എ ബി സി ഡി പാടുന്ന ഒരു കളിപ്പാട്ടം . ഞാൻ വൃത്തിയാക്കുന്നതിന്റെ ഇടയിൽ അതിന്റെ മർമ്മത്തു പിടിച്ചു ഞെക്കി കാണും.
മഹേന്ദ്രജാലത്തിലൂടെ സണ്ണി തിരിച്ചു പിടിച്ച ഗംഗയെ പോലെ എന്റെ അഗ്നോസ്റ്റിക് തീയിസം തിരിച്ചു വന്നു, ലോകത്തു ഒരു മനുഷ്യനും അഗ്നോസ്റ്റിക് തീയസത്തിനെ ഇത്ര അധികം സ്നേഹിച്ചു കാണില്ല..സത്യം .
എന്തായാലും കളിപ്പാട്ട കമ്പനിക്ക് എഴുതുന്നുണ്ട് . അതിന്റെ മുകളിൽ ഒരു സ്റ്റിക്കർ പതിപ്പിക്കാൻ.
This toy could be harmful to the psychological and spiritual health of parents. Could make them prone to cardiac events.

![]() |
| ദാ, ദിതാണ് സാധനം |