Friday, March 23, 2018

മുജേ ആജ് സെ ബംഗ്ലാദേശി ലോഗ് ബഹുത് പസന്ത്‌ ഹൈ ഹോ ഹും !

ജബൽ അലിയിൽ നിന്നും ഷാർജ എയർപോർട്ട് വരെ ഒരു ടാക്സി വിളിച്ചു. സൗമ്യയുടെ അമ്മ നാട്ടിൽ പോകുകയാണ്.

വന്നത് ഒരു ബംഗ്ലാദേശി ഗഡിയാണ്. കണ്ടാൽ നമ്മുടെ അജു വർഗീസിനെ പോലെ ഇരിക്കും. സുഭാഷണൻ! . സുശീലനും ആണെന്ന് തോന്നുന്നു.  ഷാർജ എയർപോർട്ട് വരെ ഞാൻ ഒന്നും മിണ്ടിയില്ല. ആസ് യൂഷ്വൽ  നല്ല ഒരു ഉറക്കം വെച്ച് കൊടുത്തു.

തിരിച്ചു വരുന്ന വഴിക്ക് , ഗഡി  ജ്‌ജാതി  സംസാരം. വെളുപ്പിന് ഒന്നര മണിയായി . ഉറക്കം വരാതിരിക്കാൻ  ആയിരിക്കും .

എന്റെ ഉള്ളിലെ  കപട ബുദ്ധിജീവി ഉണർന്നു. ഇവനെ ഇരുത്തി  പ്രോസേൻജിത്  ചാറ്റർജിയെ കുറിച്ചും , ഋതുപർണോ  ഘോഷിനെ കുറിച്ചും ഒരു സംവാദം നടത്തിയാലോ . മജ്ജയും മാംസവും ഉള്ള ഒരു ബംഗ്ലാദേശി ഇരയെ എപ്പോഴും കിട്ടില്ലലോ. നൈസ്  ഒരു ആമുഖത്തോടെ ഞാൻ പരിപാടി തുടങ്ങി

"ആപ് കാ  നാം?"

"റിഹാൻ  ഖാൻ, സർ!"

"ആപ്  ബംഗാളി സിനിമ  ദേഖ്തെ  ഹേ  ?"  (രാജി ടീച്ചറും ഷൺമുഖം പിള്ള സാറും  എ എൻ  ആർ  പിള്ള സാറും ആറു  വര്ഷം കട്ടക്ക് പഠിപ്പിച്ചിട്ടും എന്റെ "ഹേ ", "ഹും ", "ഹോ" ഇപ്പൊഴും മനോ ധർമം അനുസരിച്ചാണ് )

"നഹീ സർ.  പർ മേം ഹിന്ദി സിനിമാ ബഹുത് ദേഖ്ത്ത ഹൂം "

ഞാൻ കട്ടക്ക് പ്ലിങ്! ഇവനൊക്കെ  എന്ത് ക്ണാപ്പിലെ ബംഗനാണ് . ബ്ലഡി  ബൂർഷ്വസിസ്!  നല്ല ഫല ഭൂയിഷ്ഠമായ ബംഗാളി സിനിമ ഉള്ളപ്പോൾ ഇവനൊക്കെ ഇഷ്ടം ക്ഷാരത്വവും അമ്ലത്വവും കൂടുതൽ ഉള്ള ബോളിവുഡ് !  എന്റെ ഋതുപർണോ ദാ !

മുത്തുകൾ വീഴാൻ സമയമാവുന്നെ ഉണ്ടായിരുന്നുള്ളു.

"മേരെ ബഹുത്ത് സാരെ  മലയാളി ദോസ്ത്  ഹൈ  സാർ . ഉസ്‌കെ  സാത്ത്  മൈൻ  മലയാളം സിനിമ ബഹുത്  ദേക്താ  ഹും. മമ്മൂട്ടി ഓർ  മോഹൻലാൽ കാ" .

 മുജേ മോഹൻലാൽ കാ  ആക്ടിങ് ബഹുത് ബഹുത് പസന്ത്  ഹൈ സാർ "


ശ്ശൊ! കട്ട  രോമാഞ്ച് !

മോഹൻലാൽ പണ്ടേ ഇസ്‌തം ! ഇന്ന് മുതൽ  ബംഗ്ളാദേശികൾ  ബഹുത് ബഹുത് ഇസ്‌തം !