Thursday, June 6, 2013

"അടി"ക്കുറിപ്പ്‌

തല്ലുക്കൊള്ളിക്ക് തല്ലു താലപ്പൊലിയായി  വരുമെന്ന് പറയുന്നത് എത്ര ശരിയാണ്‌. അല്ലെങ്കില്‍ അന്ന് എനിക്ക് അങ്ങനെ തോന്നില്ലായിരിന്നു, അന്ന് തന്നെ അച്ഛന് അപ്രതീക്ഷിതമായി ലീവ് കിട്ടില്ലായിരിന്നു,കൃത്യമായി അത്ര നല്ല ഒരു വടി അച്ഛന്റെ കയ്യില്‍ കിട്ടുകയുമില്ലായിരിന്നു.

കൊല്ലവര്‍ഷം 1989. മധ്യവേനലവധി സമയത്താണ് സംഭവം നടക്കുന്നത്. ആണ്‍ക്കുട്ടികള്‍ അടി ഇരന്നു വാങ്ങുന്ന സീസണ്‍. അല്ല, എന്റെ കാര്യം പറയുകയാണെങ്കില്‍  'അടി' വിഷയത്തില്‍ വര്‍ഷം മുഴുവന്‍ എനിക്ക് "പീക്ക് സീസണ്‍" ആണ്. 

എന്‍റെ മധ്യവേനലവധി മിക്കവാറും തൃശൂരുള്ള അമ്മയുടെ തറവാട്ടില്‍ ആയിരിക്കും. ഞാന്‍, ചേച്ചി, പിന്നേ രണ്ടു പെണ്‍കസിന്‍സ് ഇത്രയേ ഉള്ളു കുട്ടിപ്പട്ടാളം അന്ന്. അങ്ങനെ മൂന്ന് പെണ്‍കുട്ടികള്‍ക്ക് ഇടയില്‍ ഒരേ ഒരു ആണ്‍സിങ്കം ആയി ആണ് എന്റെ വിലസല്‍.  മുട്ടന്‍ മൊട റോള്‍! എന്നാല്‍ സമപ്രായക്കാരായ ആണ്പിള്ളേര്ഇല്ലാത്തതു കാരണം ഈ അമ്മവീട്ടിലെ സ്റ്റേ എനിക്ക് വന്ബോറടി ആയിരുന്നു പൊതുവേ.

ഒരേയൊരു ആശ്വാസം ഈ അവധികാലങ്ങളില്ആണ് കസിന്സ് പുളിങ്കുരുകളി, കവടികളി, ഈര്‍ക്കിലി കളി തുടങ്ങിയവയുടെ വേള്‍ഡ്  ടൂര്‍ണമെന്റ്  നടത്തിയിരുന്നത്. എനിക്ക് ഇഷ്ടം ക്രിക്കറ്റ്കളിയാണെങ്കിലും ഇക്കാലയളവില്അഡ്ജസ്റ്റ് ചെയ്യാതെ വയ്യ. (ചുള്ളത്തികള്ക്ക് പാശ്ചാത്യ കായികങ്ങളോട് താല്പര്യം പോര അന്ന് ; ഇന്ന് സ്ഥിതി മാറി. ഒരാള്‍ "ഇബ്രാഹിമോവിച്ച്", "ബാര്‍സിലോണ" എന്നൊക്കെ പറയുന്നുണ്ട് ഇപ്പോള്; കലിയുഗത്തില്‍ എന്തും സംഭവിക്കും എന്നാണല്ലോ).

എന്തായാലും താല്പര്യം ഇല്ലെങ്കിലും ബോറടി മാറ്റാന്‍  ഞാനും ഈ പെറ്റി ഗയിമ്സിനു ചേരും. "ചെറുബാല്യം വിടാത്ത പൈതങ്ങളോട് തൊടുക്കാന് കൂട്ട് നില്ക്കുന്ന" ആ ഒരു ലൈനില്. പക്ഷേ തോല്‍ക്കുന്ന സമയത്ത് (ആക്ച്വലി തോല്‍ക്കുന്നത് ഒരു പതിവായിരുന്നു) മാച്ച് ഫിക്സിംഗ്, സ്പോട്ട് ഫിക്സിംഗ് എന്നൊക്കെ പറഞ്ഞു കലിപ്പായി ഇറങ്ങി പോരും. പിന്നേ തൃശ്ശൂര്‍ ജില്ലയിലെ പൂച്ച, പട്ടി, കോഴി, കാക്ക, ഇത്യാദി പക്ഷിമൃഗങ്ങള്‍ക്ക് അത് വഴി പോകണ്ട. അമ്മാതിരിഹൊറര്‍ ഷോ ആണ്. കലിപ്പാവുമ്പോള്‍ ഉന്നത്തിന്റെ മൂര്‍ച്ച കൂടും, കൈക്ക് കരുത്തും കൂടും. മിണ്ടാപ്രാണികളുടെ വിധി! അല്ലാതെന്തു പറയാന്‍.

സംഭവം നടക്കുന്ന  ദിവസത്തെ കോമ്പടീഷന്‍ ഐറ്റം കവടി കളി ആയിരന്നു.നേരത്തേ പറഞ്ഞ പോലെ "ഇതോ അങ്കം?" എന്ന മട്ടില്‍ ഞാനും ജോയിന്‍ ചെയ്തു. ഈ കവടി കളി ഒരു വല്ലാത്ത കളിയാണ്. ദൈവം ചിലപ്പോള്‍ വല്ലാത്ത ചെയ്ത്ത് ചെയ്തു കളയും. (അങ്ങനെയാണല്ലോ പണ്ട് ഒരു മച്ചാന്‍ ചൂത് കളിച്ചു വൈഫും ഫോര്‍ ബ്രദര്‍സുമായി ഫോറെസ്റ്റ് മുഴുവന്‍ "കാട്" ആക്കാന്‍ പോയത്') ബാക്കിയുള്ളവരുടെ നാല് കരുക്കളും സൂപ്പര്‍ഫാസ്റ്റ് പിടിച്ചു ലക്ഷ്യസ്ഥാനത്തെത്തിയപ്പോഴും എന്റെ കരുക്കള്‍  ഓര്‍ഡിനറിക്ക് കൈ കാണിച്ചു നില്‍ക്കുകയാണ്. ഞാന്‍ ആസ് യൂഷ്വല്‍ പ്രശ്നം ഉണ്ടാക്കി തുടങ്ങി. കയ്യാങ്കളി തുടങ്ങും എന്ന് അറിഞ്ഞിട്ടാവണം ചേച്ചി പിടിച്ചു തലയ്ക്കു ഒരു കിഴുക്കു വെച്ച് തന്നു.


       "ഹിയര്‍ ഫാള്‍സ് ദി കൊക്കോനട്ട് ഓണ്‍ ദി മാഡ് ഡോഗ്സ് ഹെഡ്"

എന്തായാലും കുളം കലങ്ങി ; ഇനി കുറച്ചു ഫിഷിംഗ് നടത്തിയേക്കാം എന്ന് എനിക്ക്തോന്നി.അമ്മയുടെ അടുത്ത് പോയി സംഭവം പറഞ്ഞു.  ഈ കിഴുക്കിന്റെ ട്രാന്‍സാക്ഷന്റെ പേരില്‍ ചേച്ചിക്ക് ഒരു എട്ടിന്റെ പണി ക്രെഡിറ്റ്‌ ചെയ്യല്‍ ആയിരുന്നു ഉദ്ദേശം.


പക്ഷെ അടുക്കളയില്‍ "കോട്ടപ്പുറം സിസ്റ്റര്‍സ്" ക്രിസ്മസ് വെക്കേഷന്‍ തൊട്ടുള്ള പരദൂഷണം കാച്ചപ്പ് ചെയ്യുകയായിരന്നു. എന്റെ പരാതി ഏറ്റില്ല എന്ന് മാത്രമല്ല "വഴക്കുണ്ടാക്കാണ്ട് കളിക്കെട ചെക്കാ " എന്ന് പറഞ്ഞു ഒരു എക്സ്ട്രാ കിഴുക്കും കിട്ടി.... 'ഓള്‍ മൈ ഫെയ്റ്റ്‌"

           _____________________________________________

പ്രെസ്ടീജ് ഹര്‍ട്ടായി ഞാന്‍ ആ വീടിന്‍റെ ഒരു അകത്തളത്തില്‍ കയറിയിരുന്നു കരച്ചില്‍ തുടങ്ങി. മനസ്സില്‍ മലയാള സിനിമയിലെ സകലമാന  സെന്റി പാട്ടുകളും മനസിലൂടെ പോയി. ശ്ശെ! കനത്ത തിരിച്ചടിയായി പോയി.

കവടികളി കണ്ടു പിടിച്ചവന്‍റെ അമ്മക്ക് വിളിച്ചും വിധിയെ പഴിച്ചും എത്ര സമയം പോയെന്നറിഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ പുറത്തു ചെറിയ ബഹളം കേട്ടു. ചെവി വട്ടം പിടിച്ചപ്പോള്‍ കാര്യം മനസിലായി.

കുളങ്ങര ജൂനിയര്‍ മിസ്സിംഗ്‌!

അതെ, എന്നെ കാണാതെ ആളുകള്‍ തപ്പി നടക്കുകയാണ്.ഹും! എനിക്ക് രസം പിടിച്ചു. ഞാന്‍ ഒരിക്കലും ഈ ഇരുട്ട് നിറഞ്ഞ മുറിയിലുണ്ടെന്നു ആരും വിശ്വസിക്കില്ല. "കുറച്ചു തപ്പി നടക്കട്ടെ. പിന്നല്ല!" എന്നിലെ സാഡിസ്റ്റ്‌ സട കുടഞ്ഞെഴുനേറ്റു.

എന്നെ കണ്ടു പിടിക്കാന്‍ പല പല ടീം ആയി കസിന്‍സ് പല വഴിക്കോടി. ഒരാള്‍ ഈ അകത്തളത്തിന്‍റെ  വാതില്‍ വരെ വന്നു. വെളിച്ചം പോലും കയറാന്‍ പേടിക്കുന്ന അകത്തളത്തിന്‍റെ വാതിലില്‍ നിന്നിട്ട് "ഇവിടെ ഇല്ല" എന്ന് വിളിച്ചു പറഞ്ഞു. "ബുഹഹ! പേടിത്തൊണ്ടി!"

സംഭവം കോമഡിയില്‍ നിന്നും മെലോഡ്രാമയിലേക്ക് നീങ്ങാന്‍ തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞു വരികയുള്ളു എന്നു പറഞ്ഞ എന്‍റെ പിതാജി ദാ അവതരിച്ചിരിക്കുന്നു. വന്നു കയറിയതും "ജൂനിയര്‍ മിസ്സിംഗ്‌" ആണെന്ന ന്യൂസ്‌ ആണ് ഗഡി കേട്ടത്. 

"സെര്‍ച്ച്‌ ആന്‍ഡ്‌ റെസ്ക്യൂ" ടീം "റിക്കവറി" ടീം ആയി മാറി. കിണറ്റില്‍ ഇറങ്ങി നോക്കാന്‍ വേണ്ടി അമ്മാവന്‍ ആളെ വിളിച്ചപ്പോഴാണ് സംഗതിയുടെ ഗതി തിരിയുന്നത് ഞാന്‍ മനസിലാക്കിയത്. അയല്‍പ്പക്കത്തെ ജ്യൂസ്‌ കട നടത്തുന്ന ദേവസ്സി ചേട്ടന്‍ എന്‍റെ ഫോട്ടോ അന്വേഷിച്ചു വരുന്നത് ഞാന്‍ കേട്ടു. പുള്ളീടെ അളിയന്‍ "മനോരമ"യില്‍ ആണത്രേ. ഇപ്പൊ കൊടുത്താല്‍ നാളത്തേ പത്രത്തില്‍ ഫോട്ടോ വരും പോലും. വെസ്റ്റ് ഫോര്‍ട്ട്‌ വരെ കേള്‍ക്കുന്ന രീതിയില്‍ കരഞ്ഞ കൊണ്ടിരുന്ന അമ്മയുടെ കരച്ചില്‍ ഇപ്പോള്‍ ഏകദേശം ഒളരി പള്ളി വരെ കേള്‍ക്കാന്‍ പറ്റുന്നത്ര ഉച്ചത്തില്‍ ആയി."ഇയാല്‍ക്കൊക്കെ കടയില്‍ ഇരുന്നു സോഡാ നാരങ്ങ അടിച്ചാല്‍ പോരെ. വേറെ പണി ഇല്ല. സില്ലി ചാപ്പ്!

പരിഭ്രമം കൂടിയത് കൊണ്ടാവണം എനിക്ക് അവിടെ ഇരിപ്പുറക്കാതെയായി. ഞാന്‍ പതുക്കെ അകത്തളത്തില് നിന്നും പുറത്തേക്കു കടന്നു. ദേ നില്‍ക്കുന്നു സീനിയര്‍ കുളങ്ങര; അമ്മാവന്‍. നേരേ അച്ഛന്റെ അടുത്തു കൊണ്ട് പോയി ഹാജരാക്കി. എന്നേ അറിയാവുന്ന ആര്‍ക്കും ഞാന്‍ മിസ്സിംഗ്‌ ആയതിന്‍റെ കാരണം അന്വേഷിക്കേണ്ടി വന്നില്ല.ഇവന്‍ സ്വയം അബ്സ്കോണ്ടിംഗ് ആയതാണ് എന്നെല്ലാവര്‍ക്കും മനസിലായി.

 നല്ല മൂഡില് അച്ഛന്‍ "നിറ"ത്തിലെ "ലാലു അലക്സി" ന്‍റെ പോലെ ആണെങ്കിലും കലിപ്പയാല് "സ്ഫടിക"ത്തിലെ "കടുവ ചാക്കോ" ആകും ഗഡി. ഇപ്പോള്‍ ഏകദേശം രണ്ടാമത്തെ രൂപത്തിലാണ് നില്‍പ്പ്. ഒരു മിനുട്ടിന്‍റെ ഉള്ളില് പുള്ളി പുറത്തേക്കു പോയി നല്ല ഒരു "ഭേഷ്" വടിയുമായി തിരികെ വന്നു.

പിന്നെ നടന്നത് അടിയുടെ "തൃശൂര് പൂരം" തന്നെയായിരുന്നു. "ദൈവ ദൂതന്‍" സിനിമയില്‍ മോഹന്‍ലാല്‍ പറയുന്നത് പോലെ ഓരോ അടിക്കും " ടെ ടെ " എന്ന് പറഞ്ഞു താളം പിടിച്ചു സംഗീതത്തിന്റെ ആദ്യാക്ഷരം എന്ന രീതിയില് പഠിച്ചിരുനെങ്കില് ആ ഒറ്റ ദിവസം കൊണ്ട് ഞാന് "ഗാനഭൂഷണം" പാസ് ആയേനെ. അജ്ജാതി അടി!!

ഒരരമണിക്കൂറിന്റെ വ്യായാമത്തിനു ശേഷം കക്ഷി സുല്ലിട്ടു. വടിയുടെയും എന്‍റെയും പരിപ്പിളകി എന്ന് മനസിലായി കാണും. എന്തായാലും എനിക്ക് റസ്റ്റ് ചെയ്യാന് അമ്മ അകത്തു പായ വിരിച്ചു.മകന്‍ അങ്കം കഴിഞ്ഞു വരികയല്ലേ!
മുറിയുടെ പുറത്തു നിന്ന് അപ്പോള്‍ കസിന്‍ പെണ്‍ത്തരികളുടെ  കമന്‍റ്സ്
(പത്രം വായിക്കുന്ന രീതിയില് ആണ്)
കസിന്‍ നമ്പര്‍ 1 : ഇക്കൊല്ലം പൂരത്തിന്‍റെ വെടിക്കെട്ട് നേരത്തേ നടന്നു.
കസിന്‍ നമ്പര്‍ 2 : മാത്രമല്ല വെടിക്കെട്ടിന്റെ ഒപ്പം "അടി"ക്കെട്ടും നടത്തി.


അകത്തു കിടന്ന ഞാന് വേദനയുടെ കമണ്ഡലുവില്‍ നിന്ന് രണ്ടു തുള്ളി വെള്ളം തളിച്ച് മനസാ ശപിച്ചു :
"നീയൊക്കെ വളര്‍ന്ന്‍ നാരിയാകും കാലം, നിന്‍റെ ഒക്കെ കണവന്മാര് ഇതിനും നല്ല വെടിക്കെട്ട് നിന്‍റെയൊക്കെ പുറത്തു നടത്തുന്നത് ഞാന്‍ എന്‍റെ ഈ രണ്ടു കണ്ണും കൊണ്ട് കാണും. അപ്പോള് ഞാനും ഇത് പോലെ ഇരുന്നു പത്രം വായിക്കുമെടീ കസിന്‍സെ"

ഞാന്‍ തിരിഞ്ഞു കിടന്നു

എന്ത് ചെയ്യാം "തല്ലുക്കൊള്ളി ക ജീവിതം അടി കിട്ടാതെ കബി നഹി ഖതം ഹോ ജാതി ഹേ"