അങ്ങനെ
ഇരുന്ന നായര്‍ക്ക് ഒരു ബുദ്ധി
തോന്നി, നാവില്‍
വികടസരസ്വതി വിളങ്ങി
എന്നൊക്കെയുള്ള പ്രയോഗങ്ങള്‍
ശരിയാകുന്ന രീതിയിലാണ് എന്റെ
വായില്‍ ആ ചോദ്യം തികട്ടി
വന്നത്.
"ആരെ
യാര് വിക്രം! യെ
മധ്യപ്രദേശ് ക തെക്കേ അറ്റം
(ഞാന്‍
ഹിന്ദി പറയുന്നത് ഇങ്ങനെ
ഒക്കെ ആണ്) കര്‍ണാടക
ഹേ ന! “
അതായതു
മദ്ധ്യപ്രദേശിന്റെ തെക്കേ
അറ്റത് കര്‍ണാടക അല്ലേ എന്നാണ്
ചോദ്യം.
ചോദിച്ചത്
വിക്രത്തിനോടായിരുന്നു.
മധ്യപ്രദേശ്കാരന്‍.
സുമുഖന്‍,
സുശീലന്,
സുഭാഷണന്‍,
മിതഭാഷി.
പരിചയപെട്ടിട്ട് അഞ്ചു മിനിറ്റ് ആയില്ല.
നല്ല
ഇമ്പ്രെഷന്‍ ആയി. ഹായ്!
കൂടെ
ഇരുന്നിരുന്ന ലക്ഷ്മിയുടെയും
ഋതുവിന്റെയും കണ്ണ് തള്ളി
വരുന്നത് കണ്ടപ്പോള്‍ ഒരു
കാര്യം ഉറപ്പായി.
വെള്ളി
വീണിരിക്കുന്നു!
വിക്രത്തിന്റെ
മുഖത്താണെങ്കില്‍ "യെ
ആദ്മി കോന്‍ ഹേ"
(മലയാളത്തില്‍
"യെവന്
ആരെടാ!”) എന്ന
ലുക്ക്!
പക്ഷെ
പുള്ളി സുഭാഷണന്‍ ആണല്ലോ.
കാര്യം
സൗമ്യമായ് മനസിലാക്കി തന്നു.
" അതായതു
ഈ മധ്യപ്രദേശ് എന്ന ഇന്ത്യന്‍
സംസ്ഥാനത്തിന് പ്രധാനമായും
അഞ്ചു അയല്‍സംസ്ഥാനങ്ങള്‍
ആണ് ഉള്ളത്. മഹാരാഷ്ട്ര.,
ഉത്തര്‍പ്രദേശ്,....."
“ഹും
ഓക്കേ! ഇന്ത്യ
ഹാസ് ചെയ്ഞ്ച്ട് എ ലോട്ട്
ഇന്‍ ലാസ്റ്റ് സിക്സ് ഇയെര്സ്!”
“യെവന്
മലയാളികള്‍ക്ക് പേര്ദോഷം
ഉണ്ടാക്കും" എന്ന
രീതിയിലേക്ക് ചുറ്റുമുള്ളവരുടെ
കണ്ണിന്റെ തള്ളിച്ച വലുതാവുന്നത്
ഞാന്‍ അറിഞ്ഞു.
“അല്ല
മേം നെ പത്താം ക്ലാസ് മേം പഠ
ഹെ!.. ...” ഞാന്‍
വിടാനുള്ള ഭാവമില്ല.
ഹിന്ദിഭാഷയിലുള്ള
എന്റെ പ്രാവീണ്യം കണ്ടായിരിക്കണം
വിക്രം പിന്നേ പറഞ്ഞത്
ഇംഗ്ലീഷില്‍ ആയിരുന്നു
നോ
നോ. മധ്യപ്രദേശ്
ഹാസ് നെവെര്‍ ഷെയേര്‍ഡ്
ബോര്ടെര് വിത്ത് കര്‍ണാടക.
അതായതു
മധ്യപ്രദേശ് ഒരിക്കലും
കര്‍ണാടകയുടെ അയല്‍ സംസ്ഥാനം
ആയിരുന്നില്ല എന്ന്.
അങ്ങനെ
വരാന്‍ വഴിയില്ലലോ.എന്തോ
മറിമായം സംഭവിച്ചിട്ടുണ്ട്.!
ഹും
എന്തായാലും ബ്ലീച് ആയി.
ഞാന്‍ ഒരു
കൂളിംഗ്ഗ്ലാസ് തപ്പുകയായിരുന്നു.
ചമ്മി
കഴിഞ്ഞാല്‍ മുഖത്തു വെക്കാന്‍
പറ്റിയ ബെസ്റ്റ് സാധനമാണ്
കൂളിംഗ്ഗ്ലാസ്.
ഞാന്‍
പറഞ്ഞു "നോക്കു,
ഞാന്‍
ഒരു അസുഖക്കാരനായ കുട്ടി
ആയിരുന്നു. മിക്കവാറും
ഇത് പഠിപ്പിച്ചപ്പോള്‍ എനിക്ക്
പനി ആയിരുന്നു കാണും"
"ഉവ്വ
ഉവ്വ”. ഋതുവിന്റെ
മുഖത്തു വന്ന ഭാവം ഞാന്‍
വായിച്ചെടുത്തു.
ഒരാഴ്ച
കൊണ്ട് വളര്‍ന്നു വന്ന
സൌഹൃദത്തിന്റെ അടിവേര് ചിതല്
തിന്നുന്നത് ഞാന്‍ അറിഞ്ഞു.
അവസാനം
ഞാന്‍ സമ്മതിച്ചു കൊടുത്തു.
ഐ
വാസ് നെവെര്‍ ഗുഡ് ഇന്‍
ജ്യോഗ്രഫി. (എനിക്ക്
ജ്യോഗ്രഫി പണ്ടേ പാടായിരിന്നു
എന്ന്)
ചുറ്റുപാടും
ഉയര്‍ന്ന ദീര്‍ഘനിശ്വാസങ്ങളില്‍
ഞാന്‍ ആവിയായി മാറി.
കാപ്പി
കുടിച്ചിറങ്ങുമ്പോള്‍
എല്ലാവരും അവരവരുടെ
സ്മാര്‍ട്ട്ഫോണില്‍ എന്തോ
ടൈപ്പ് ചെയ്യുന്നത് ഞാന്‍
കണ്ടു. എനിക്കുറപ്പാണ്
അവര്‍ ഇന്ത്യയുടെ പൊളിറ്റിക്കല്‍
മാപ്പ് സെര്‍ച്ച് ചെയ്യുകയായിരുന്നു
കാണണം. അവര്‍ക്ക് സംശയം തോന്നി കാണണം.
"അല്ല
ഇനി മധ്യപ്രദേശിന്റെ തെക്കേ
അറ്റം കര്‍ണാടക തന്നെയാണോ?.”
അടികുറിപ്പ്:
സംഭവം
കഴിഞ്ഞു രാത്രി ഞാന്‍ എന്റെ
എസ്.എസ്.എല്‍.സി
ബുക്ക് എടുത്തു നോക്കി.
ജ്യോഗ്രഫിക്ക്
45 മാര്‍ക്ക്
ഉണ്ട്. (ഹിന്ദിക്ക്
47ഉം). കൊള്ളാം!
ആ അഞ്ചു
മാര്‍ക്ക് പോയത് മധ്യപ്രദേശ്
ആയി ബന്ധപ്പെട്ട വല്ല ചോദ്യത്തിനും
ആയിരിക്കും. :)

കൊള്ളാം അടിപൊളി! നല്ല തുടക്കം...
ReplyDeleteSuper Duper blog aashane
ReplyDeleteKalakki DK :)Keep writing
ReplyDeleteSuperb!!! Keep on writing!
ReplyDeleteമച്ചൂ, കലക്കി :)
ReplyDeleteഇന്ത്യയിൽ നിന്ന് വന്നു കുറച്ചു ദിനം മാത്രം ആയ എന്നെ ഇന്ത്യൻ ഗവണ്മെന്റ് മണൽ വാരൽ കെസിൽ പിടിക്കുമോ എന്തോ "നിൻറെ ബ്ലോഗ് വായിച്ചു ഞാൻ കുറെ കൂടുതൽ ഇന്ത്യൻ മണ്ണ് എന്റെ അതിഥി മുറിയിൽ കപ്പിവചിട്ടുണ്ട് ".
ReplyDeleteഅടിച്ചു പോളിചെഴുതിക്കോ, എഴുതി എഴുതി നീ ഒരു വലിയ ആളാകണം.
Diku.....Ek Dam Mast heeee Bhaiii.....lage rahoooooo !!!
ReplyDeletePinnne .....thangalude bloginu comment edaaaan,,, oru competitive exam ezhuthiya pratheethi....hoooo enthoram kashtapppettu :P
ReplyDelete